കോഴിക്കോട് :സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ല സ്വാഗത സംഘം ഓഫീസ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം ചെയ്തു. സംഘപരിവാർ നീക്കത്തിനെതിരെ വിശ്വാസമുയർത്തിപ്പിടിച്ച് പ്രതിരോധം തീർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ശിഹാബുദ്ധീൻ ഇബ്നു ഹംസ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ, ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് കെ.എം, സെക്രട്ടേറിയറ്റ് അംഗങ്ങളായ സഫീർ ചെറുവാടി, സിയാസുദ്ധീൻ, നഈം ചേളന്നൂർ, അഫീഫ് വള്ളിൽ, എസ്.ഐ.ഒ ജില്ല സെക്രട്ടറിമാരായ മൻഷാദ് മനാസ്, ഇർഷാദ് പേരാമ്പ്ര എന്നിവർ പങ്കെടുത്തു.