കോഴിക്കോട് : ഇടിയങ്ങര ശൈഖ് പള്ളി മഖാമിലെ 463-ാം അപ്പവാണിഭ നേർച്ചയ്ക്ക് തുടക്കമായി. ഇന്നലെ മഖാം സിയാറത്തിനു ശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തക്കോയ തങ്ങൾ കൊടി ഉയർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പണ്ഡിത സംഗമം പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാർ അദ്ധ്യക്ഷനായിരുന്നു. പി.പി.ഉമർ മുസ്ലിയാർ കൊയ്യോട്, ഉമർ ഫൈസി മുക്കം, ഒളവണ്ണ അബൂബക്കർ ദാരിമി, തഖിയുദ്ദീൻ ഹൈതമി, അബ്ദുൽജലീൽ ഫൈസി വെളിമുക്ക്, എൻ.അബ്ദുല്ല മുസ്ലിയാർ, അബ്ദുൽ ബാരി ബാഖവി അണ്ടോണ, അബ്ദുൽഗഫൂർ ഹൈതമി നരിപ്പറ്റ, കുട്ടിഹസൻ ദാരിമി, മൊയ്തീൻകുട്ടി ഫൈസി പന്തല്ലൂർ, സി.കെ.കെ.മാണിയൂർ തുടങ്ങിയവർ സംസാരിച്ചു. എ.വി.അബ്ദുറഹ്‌മാൻ മുസ്ലിയാർ സ്വാഗതവും അബ്ദുസമദ് ഇടിയങ്ങര നന്ദിയും പറഞ്ഞു. ഫെബ്രുവരി 27 ന് രാവിലെ 11 ന് നടക്കുന്ന ഖത്തം ദുആയേക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ നേതൃത്വം നൽകും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം നടക്കും.