രാമനാട്ടുകര: യുവ എഴുത്തുകാരൻ ഷൈജു നീലകണ്ഠൻ എഴുതിയ ആയങ്കരിയിലെ ചാത്തൻമാർ നോവൽ പ്രകാശനം ചെയ്തു. ഒരു ദേശത്തിന്റെ കഥയാണ് ഷൈജു തന്റെ പുസ്തകത്തിൽ അവതരിപ്പിച്ചത്. എഴുത്തുകാരൻ ഡോ: എൻ.പി. ഹാഫിസ് മുഹമ്മദ്, ഫാറൂഖ് കോളേജ് മലയാളം വകുപ്പ് മേധാവി ഡോ: അസീസ് തരുവണക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു.പത്രപ്രവർത്തകനും എഴുത്തുക്കാരനുമായ

ഭാനുപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.എൻ.സി. അബൂബക്കർ മാസ്റ്റർ, റിട്ട. മ്യൂസിയം ഡയറക്ടർ കെ.ഗംഗാധരൻ, റിട്ട: വില്ലേജ് ഓഫീസർ രാമൻ എന്നിവർ സംസാരിച്ചു

.