കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റും പോളി ക്യാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും സംയുക്തമായി ഗവ. ബീച്ച് ആശുപത്രിയിൽ സജ്ജീകരിച്ച പീഡിയാട്രിക് ഐ.സി.യു വിന്റെ സമർപ്പണം ഇന്ന് രാവിലെ 11ന് നടക്കും. ആറു കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു വിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കൈമാറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റോട്ടറി ഈസ്റ്റിന്റെ ഗോൾഡൻ ജൂബിലി പദ്ധതിയാണിത്. പോളി ക്യാബിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിവേക് ശർമ്മയും കമ്പനിയുടെ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യനും ചേർന്നാണ് ഉപകരണങ്ങൾ കൈമാറുക. വാർത്താസമ്മേളനത്തിൽ ഡോ.സി.എം.അബൂബക്കർ, ഡോ.സേതു ശിവശങ്കർ, അനസ് രാജഗോപാൽ, അഡ്വ. വിശ്വനാഥൻ എന്നിവർ സംബന്ധിച്ചു.