കൊയിലാണ്ടി: ബഡ്ജറ്റ് പ്രഖ്യാപനം കടലാസിലൊതുങ്ങി ലക്ഷക്കണക്കിനു രൂപയ്ക്ക് മാംസ വിൽപ്പന നടക്കുന്ന കൊയിലാണ്ടി പൊതുമാർക്കറ്റിൽ അറവുശാല നിർമ്മിക്കാൻ നടപടിയില്ല. കഴിഞ്ഞ 25 വർഷളിലും ‌ബഡ്റ്റിൽ ശാസ്ത്രീയ അറവുശാല പ്രഖ്യാപന മുണ്ടെങ്കിലും നടപ്പിലാക്കാൻ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.

മുൻസിപ്പാലിറ്റിയുടെ അനിവാര്യ ചുമതലകളിൽ ഒന്നാണ് മൃഗങ്ങളുടെ കശാപ്പ്, മാംസം, മത്സ്യം എന്നിവയുടെ വില്പന നിയന്ത്രിക്കൽ എന്നിരിക്കെ കഴിഞ്ഞ 25 വർഷമായി നഗരസഭയിൽ അറവുശാല നിർമ്മിക്കാൻ നടപടികളില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്.

പോത്ത്, മൂരി, ആട് എന്നിവയുടെ മാംസമാണ് കൊയിലാണ്ടിയിലെ മത്സ്യ മാർക്കറ്റിനോടനുബന്ധിച്ചുള്ള മാംസ ശാലകളിൽ വില്ക്കുന്നത്. എന്നാൽ കശാപ്പ് എവിടെ വെച്ച് എങ്ങനെ നടക്കുന്ന് എന്നൊന്നും നഗരസഭാ അധികൃതർ തിരിഞ്ഞു നോക്കാറില്ല. അറവിന് അനുമതി കൊടുക്കേണ്ട മൃഗാശുപത്രി ഡോക്ടർ പോലും ഇത്തരം നിയമങ്ങളെ കുറിച്ച് അറിഞ്ഞ മട്ടില്ല.കൊയിലാണ്ടിയിലെ മത്സ്യമാർക്കറ്റിനോടനുബന്ധച്ചുള്ള മൂന്ന് സ്റ്റാളുകളിൽ നിന്നാണ് വലിയ അളവിൽ മാംസം വിൽക്കുന്നത്. സമീപ പഞ്ചായത്തുകളിലൊന്നും മാംസവില്പന ഇല്ലാത്തതിനാൽ ഹോട്ടലുകളും റസ്സ്റ്റോറന്റുകളും ഉൾപ്പെടെ പലരും ഇവിടെ എത്തിയാണ് മാസം വാങ്ങുന്നത്. നിലവിൽ മറ്റ് സ്ഥലങ്ങളിൽ നിന്നും മൃഗങ്ങളെ കശാപ്പ് ചെയ്തു മാംസം മാത്രം ഇവിടെ എത്തിച്ചു വിൽക്കുകയാണ് ചെയ്യുന്നത്. ഇത് ഗുണ നിലവാരമില്ലാത്ത ഇറച്ചി വിൽക്കുന്നതിനു കാരണമാകും. അതേ സമയം മാസങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്താൻ ഭഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയും ഇവിടെ ഉണ്ടാവാറില്ല.

20 21-22-ലേക്കുള്ള മതിപ്പ് ‌ബഡ്ജറ്റിലെ ബജറ്റ് ഹെെലൈറ്റ് ഇനത്തിൽ സർക്കാർ ഫണ്ട് ലഭ്യമാക്കി കൊയിലാണ്ടിക്ക് സ്വന്തമായി അറവുശാല സ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. കെ.ശാന്ത നഗരസഭാ ചെയർ പേഴ്സൺ ആയ 2010 - 2015 കാലത്തും കൊല്ലം മത്സ്യ മാർക്കറ്റിനോടനുബന്ധിച്ച് ആധുനിക രീതിയിലുള്ള അറവുശാല സ്ഥാപിയ്ക്കാൻ നീക്കമുണ്ടായെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അത് നടപ്പായില്ല.

അധികൃതർ അടിയന്തരമായി ഇടപെട്ട് അറവുശാല സ്ഥാപിച്ച് ഗുണ നിലവാരമുള്ള മാംസം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

2010 - 2015 കാലത്ത് ആധുനിക രീതിയിലുള്ള അറവുശാല നിർമ്മിക്കാൻ ശ്രമിച്ചെങ്കിലും സൗകര്യപ്രദമായ സ്ഥലം കിട്ടാത്തതും നാട്ടുകാരുടെ എതിർപ്പും മൂലം പദ്ധതി നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. ടി.കെ.ചന്ദൻ

നഗരസഭ വൈസ് ചെയർമാനും സി.പി.എം ഏരിയ സെക്രട്ടറി

കൊയിലാണ്ടിയിൽ അറവുശാല കഴിഞ്ഞ 25 വർഷമായി നിർമ്മിക്കാൻ സാധിച്ചിട്ടില്ല. പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നതല്ലാതെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. മനോജ് പയറ്റുവളപ്പിൽ വാർഡ് കൗൺസിലർ