കുറ്റ്യാടി: തൊട്ടിൽപാലം ടൗണിൽ ധനകാര്യ സ്ഥാപനമായ കാലിക്കറ്റ് കിസാൻ നിധി ലിമിറ്റഡ് പ്രവർത്തനം തുടങ്ങി. കെ.മുരളീധരൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമീണ മേഖലയുടെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ഇത്തരം ധനകാര്യസ്ഥാപനങ്ങൾ നാടിന്റെ വളർച്ചയിൽ വലിയ പങ്കാണ് വഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.രാജൻ, വി.പി. അച്ചുതൻ, സെയ്തലവി, പി.ജി. സത്യനാഥ്, ആലക്കൽ സോജൻ, കെ.സി. ബാലകൃഷ്ണൻ, എൻ.കെ.ഫിർദൗസ് എന്നിവർ സംബന്ധിച്ചു.