കോഴിക്കോട് : ജില്ലയിൽ 934 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 912 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 16 പേർക്കും ആറ് ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,539 പേരെ പരിശോധനക്ക് വിധേയരാക്കി. 1,563 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 7,952 ആളുകളാണ് കൊവിഡ് ബാധിതരായി ഉള്ളത്. 13,824 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,814 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്

@ ചികിത്സയിലുളളവർ

സർക്കാർ ആശുപത്രികൾ 219
സ്വകാര്യ ആശുപത്രികൾ 395
സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ 23
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ 1
വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 6,360