court

കോഴിക്കോട്: കോടതി ഉത്തരവുമായി ബന്ധപ്പെട്ട റവന്യു സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ വഖഫ് കമ്മിഷണറേറ്റ് സ്ഥാപിക്കണമെന്ന് വഖഫ് ആക്ഷൻ കൗൺസിൽ വിപുലീകരണ യോഗം ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രിയെയും വഖഫ് മന്ത്രിയെയും നേരിൽ കണ്ട് ധരിപ്പിക്കാനും തീരുമാനിച്ചു.
ചെയർമാൻ പി.ടി.എ.റഹീം എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വഖഫ് ലീഗൽ സെല്ലിന് രൂപം നൽകി. മുൻ അഡ്വക്കേറ്റ് ജനറൽ വി.കെ.ബീരാനെ ചെയർമാനായും അഡ്വ.എം.സഫറുള്ളയെ കൺവീനറുമായി തിരഞ്ഞെടുത്തു.