kathlab
kath lab

കോഴിക്കോട് : ഗവ. ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവർത്തനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മാസ്റ്റർ പ്ലാൻ ഉൾപ്പെടെ ആശുപത്രിയിലെ വിവിധ വികസന പ്രവർത്തനങ്ങൾ എം.എൽ.എ വിലയിരുത്തി. ആശുപത്രിയിൽ ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനം നടത്താൻ ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തും. കാത്ത് ലാബിന്റെ പ്രവർത്തനം ബുധനാഴ്ച പുനരാരംഭിച്ചു.

കാത്ത് ലാബിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിയ വകയിൽ വിവിധ കമ്പനികൾക്ക് നൽകാനുണ്ടായിരുന്ന രണ്ട് കോടിയോളം രൂപയിൽ 1.2 കോടിരൂപ കൊടുത്തുതീർത്തു. വിവിധ സ്ഥാപനങ്ങൾക്ക് നൽകേണ്ടിവരുന്ന തുക ഭാവിയിൽ കൃത്യസമയത്തു നൽകാൻ നടപടികൾ സ്വീകരിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ചേർന്ന യോഗത്തിൽ

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ ഫാറുഖ്, ബീച്ചാശുപത്രി സൂപ്രണ്ട് ഡോ.എൻ.രാജേന്ദ്രൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ തുടങ്ങിയവർ പങ്കെടുത്തു.