mla
കെ.കെ രമ എം.എൽ.എ വടകര കോടതി ബാർ അസോസിയേഷൻ ഹാൾ സന്ദർശിച്ചപ്പോൾ

വടകര: കുടുംബകോടതി കെട്ടിടനിർമ്മാണത്തിനായി സർക്കാരിൽ നിന്നു ഫണ്ട് ലഭ്യമാക്കാൻ അടിയന്തരമായി ഇടപെടുമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു.

കോടതി സന്ദർശിച്ച അവർ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പന്ത്രണ്ടു വർഷം മുൻപ് രണ്ടര കോടി ചെലവിൽ ഇവിടെ കെട്ടിടം പണിയാൻ ഫണ്ട് അനുവദിച്ചതാണ്. തുക അപര്യാപ്തമായതിനാ എസ്റ്റിമേറ്റ് പുതുക്കി 9.21 കോടിയുടെ പ്രോജക്ട് തയ്യാറാക്കി ഭരണാനുമതിയ്ക്കായി അയച്ചിട്ടുണ്ട്. ബാർ അസോസിയേഷന്റെയും ഗുമസ്തരുടെയും കെട്ടിടത്തിന്റെ മേൽക്കൂര നിർമ്മാണത്തിന് നാല് ലക്ഷത്തിന്റെ പ്രോജക്ട് പി.ഡബ്ല്യു.ഡി വിഭാഗം സർക്കാരിലേക്ക് സമർപ്പിച്ചു കഴിഞ്ഞു. ഇതിന്റെ ഭരണാനുമതിയ്ക്കായും അടിയന്തര ഇടപെടലുണ്ടാകുമെന്ന് കെ.കെ രമ പറഞ്ഞു.