imh20220216
പൂവാറൻതോട് ഗവ.എൽ.പി സ്കൂളിലെ ക്ലാസ് മുറി നിർമ്മാണം ലിന്റോ ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: പൂവാറൻതോട് ഗവ.എൽ.പി സ്കൂളിനായി മോണ്ടലീസ് ഇന്റർനാഷണൽ കമ്പനി നിർമ്മിക്കുന്ന ക്ലാസ്സ് മുറികളുടെ പ്രവൃത്തി ആരംഭിച്ചു. കമ്പനിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളൊടെ രണ്ടു ക്ലാസ്സ് മുറികളും ടോയ്ലറ്റും പണിയുന്നത്.

ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ അദ്ധ്യക്ഷത വഹിച്ചു. മോണ്ടലീസ് ഇന്ത്യ സീനിയർ ടെക്‌നിക്കൽ എക്സിക്യൂട്ടിവ് ടി.പ്രതീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. മേരി തങ്കച്ചൻ, വി.എസ്.രവി, എത്സമ്മ ജോർജ്, ഒ.എ.അൻസു, പി.ഓംകാരനാഥൻ, അഗസ്റ്റിൻ മഠത്തിപറമ്പിൽ എന്നിവർ സംസാരിച്ചു.