
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ടതിനു പിറകെ തിരിച്ചെത്തിച്ച
അഞ്ചു പെൺകുട്ടികളിൽ ഒരാളെ വീണ്ടും കാണാതായി. രക്ഷിതാവിന്റെ അപേക്ഷ പരിഗണിച്ച് വീട്ടിലേക്ക് വിട്ട രണ്ടു പേരിൽ ഒരു പെൺകുട്ടിയെ ഇന്നലെ രാവിലെയാണ് കാണാതായത്. വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
നേരത്തേ ഈ പെൺകുട്ടി രണ്ടു തവണ കാമുകനൊന്നിച്ച് ഒളിച്ചോടിയിരുന്നു. രണ്ടു തവണയും പൊലീസ് പിടികൂടി. തനിക്ക് വീട്ടിലേക്ക് മടങ്ങേണ്ടെന്നും കാമുകനോപ്പം കഴിയാനാണ് ഇഷ്ടമെന്നും രണ്ടാമത്തെ തവണ കോടയിയിൽ അറിയിച്ചെങ്കിലും പ്രായപൂർത്തിയാകാത്തതു കാരണം കോടതി ചിൽഡ്രൻസ് ഹോമിലേക്ക് വിടുകയായിരുന്നു.
പെൺകുട്ടി വീണ്ടും കാമുകനോപ്പം പോയതാവാനാണ് സാദ്ധ്യതയെന്ന് പൊലീസ് കരുതുന്നു. ഈ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.