കോഴിക്കോട്: ഒക്ടോബർ 14 മുതൽ 18 വരെ വിശാഖപട്ടണത്ത് നടക്കുന്ന സി.പി.ഐ 24 ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി പാർട്ടി ജില്ലാ സമ്മേളനം ആഗസ്റ്റ് 23ന് ഫറോക്കിൽ ആരംഭിക്കും.
ദ്വിദിന സമ്മേളനത്തിനു മുമ്പായി ബ്രാഞ്ച് സമ്മേളനങ്ങൾ മാർച്ച് 31 നകവും ലോക്കൽ സമ്മേളനങ്ങൾ മേയ് 15 നകവും മണ്ഡലം സമ്മേളനങ്ങൾ ജൂലായ് പത്തിനകവും നടക്കുമെന്ന് ജില്ലാ സെക്രട്ടറി ടി.വി. ബാലൻ അറിയിച്ചു.
ജില്ലാ കൗൺസിൽ യോഗത്തിൽ ഇ.കെ.വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എൻ. ചന്ദ്രൻ, പി. വസന്തം, ജില്ലാ സെക്രട്ടറി ടി.വി. ബാലൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ എം.നാരായണൻ, ടി.കെ. രാജൻ, സംസ്ഥാന കൗൺസിൽ അംഗം ആർ. ശശി എന്നിവർ പ്രസംഗിച്ചു.