കൽപ്പറ്റ: കൃപേഷിന്റെയും ശരത്‌ലാലിന്റെയും ഷുഹൈബിന്റെയും രക്തസാക്ഷിത്വദിനത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൽപ്പറ്റ നഗരത്തിൽ അമ്മനടത്തം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ചിന്നമ്മ ജോസ് അദ്ധ്യക്ഷയായിരുന്നു. കെ.പി.സി.സി മെമ്പർ പി.പി.ആലി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി ജി.വിജയമ്മ, മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ സി.പി.പുഷ്പലത, മാർഗരറ്റ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.