കോഴിക്കോട്: 11കാരന് തെരുവ് നായയുടെ കടിയേറ്റു. പന്തീരങ്കാവ് കൊടൽ നടക്കാവ് പിണ്ണാണത്ത് യദു കൃഷ്ണക്കാണ് വീടിനടുത്തുള്ള റോഡിൽ വച്ചു തെരുവ് നായയുടെ കടിയേറ്റത്. വ്യാഴാഴ്ച വൈകിട്ടോടെ ഹെൽത്ത് സെൻ്റർ റോഡിലൂടെ അമ്മൂമ്മയും അനിയത്തിക്കുമൊപ്പം നടന്നു പോകുമ്പോഴാണ് തെരുവ് നായ അക്രമിച്ചത്. കടിയേറ്റ് യദുകൃഷണ നിലത്ത് വീണതോടെ അനിയത്തി ഗൗരീ കൃഷ്ണ ഉച്ചത്തിൽ കരഞ്ഞ് അടുത്ത വീട്ടിലേക്കോടി. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് തെരുവ് നായയെ ഓടിച്ചത്.തുടർന്ന് ഒളവണ്ണ പ്രാധമികാരോഗ്യകേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളജിലും ചികിത്സ തേടി. പ്രദേശത്ത് തെരുവ് നായ്കൾ ഏറെയുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കെത്തുന്നവരടക്കം ''നായപ്പേടി " യിലാണ്.