കൽപ്പറ്റ: വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി
മുസ്ലീംലീഗ്കൽപ്പറ്റമുനിസിപ്പൽ കമ്മിറ്റിയുടെനേതൃത്വത്തിൽ സമരസംഗമം നടത്തി.ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. ലീഗ് മുനിസിപ്പൽ പ്രസിഡന്റ് എ.പി.ഹമീദ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അലവി വടക്കേതിൽ, നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്, പി.മജീദ്, സി.കെ.നാസർ, വി.ടി.റഊഫ്, എ.പി.മുസ്തഫ ടി.ഷെറീഫ, റെഹിയാനത്ത് വടക്കേതിൽ,എം.കെ.നാസ്സർ, കെ.നൗഫൽ, പി.കുഞ്ഞൂട്ടി, ആർ.ചന്ദ്രൻ, ഒ.സരോജിനി, വി.ശ്രീജ, സി.എച്ച്.ഫൈസൽ, അസീസ് അമ്പിലേരി, ബാവ കൊടശ്ശേരി, ടി.എം.സാജിത എന്നിവർ സംസാരിച്ചു.