malabar

കോഴിക്കോട്: രാജ്യത്തുടനീളം സ്വർണ്ണത്തിന് ഏകീകൃതവില ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇപ്പോൾ വില്പനയ്ക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണം മാത്രമേയുള്ളൂ. ഇറക്കുമതിച്ചുങ്കവും സംസ്ഥാനങ്ങളിലെ നികുതിനിരക്കും ഒന്നാണ്. എന്നിട്ടും പല സംസ്ഥാനങ്ങളിലും പലവില തുടരുകയാണ്. കേരളത്തിൽ തന്നെ പലവിലയുള്ളത് ഉപഭോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ചില ജുവലറികൾ അസോസിയേഷൻ നിശ്ചയിക്കുന്ന നിരക്കിൽ നിന്ന് വ്യത്യസ്തമായ വില നിശ്ചയിച്ച് പരസ്യം ചെയ്യുകയാണ്. ഇത് കേരള ബോർഡ് റേറ്റ് ഗവേണിംഗ് കമ്മിറ്റിയുടെ നിബന്ധനകൾക്ക് എതിരാണ്.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഓരോ ദിവസത്തെയും സ്വർണ്ണത്തിന്റെ അന്താരാഷ്ട്രവിലയും ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയനിരക്കും ഇറക്കുമതിച്ചുങ്കവും ചേർത്താണ് നിരക്ക് നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.