മാവൂർ: മാവൂർ മണ്ണന്തല കടവ് റോഡ് വികസനം ധ്രുതഗതിയിൽ. മഴക്കാല കെടുതികളിൽ മണ്ണന്തലകടവ് പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം തേടിയാണ് റോഡ് ഉയർത്തി പണിയുന്നത്.

ജില്ലാ പഞ്ചായത്തിന്റെ മെയിൻറ്റൻസ് ഗ്രാൻഡ് ഫണ്ടിൽ നിന്നുള്ള എൺപത്തി എട്ട് ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരണം നടക്കുന്നത്. മാർച്ച് മാസത്തിനുള്ളിൽ ജോലി പൂർത്തികരിക്കുമെന്ന് കരാർ ഏറ്റെടുതിരിക്കുന്ന
ഉരാളുക്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസെെറ്റി വ്യക്തമാക്കി.

കാലങ്ങളായി മഴക്കാലത്ത് ഭീതിയോടെ കഴിഞ്ഞിരുന്ന മാവൂർ ഗ്രാമപഞ്ചായത്തിലെ ജനവാസ തുരുത്താണ് മാവൂർ മണ്ണന്തലകടവ് പ്രദേശം. കഴിഞ്ഞ രണ്ട് പ്രളയത്തിലും കനത്ത കാലവർഷത്തിലും ജലനിരപ്പ് ഉയരുമ്പോൾ രക്ഷാകേന്ദ്രങ്ങളിൽ എത്താൻ മാർഗമില്ലാതെ വൻ ദുരിതമാണ് ഇവിടെയുള്ള 52 കുടുംബങ്ങൾ നേരിട്ടത്.

കാലമത്രയും തോണി മാത്രമായിരുന്നു എക രക്ഷാ മാർഗം .പാടശേഖരത്തിനോട് ചേർന്ന് താഴ്ന്ന പ്രദേശത്തിലൂടെയുള്ള മണ്ണലക്കടവിൽ നിന്നും മാവൂർ അങ്ങാടിയിലേക്കുള്ള റോഡ് ചെറിയ മഴ പെയ്താൽ പോലും വെള്ളത്തിനടിയിലാകുന്ന സാഹചര്യമായിരുന്നു. റോഡ് വരുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും.

മാവൂർ പഞ്ചായത്ത് രൂപീകരിച്ച ശേഷം കാലങ്ങളായി യു-ഡി.എഫ് ഭരിച്ചിരുന്ന മണ്ണന്തലകടവ് ഉൾപ്പെടുന്ന സ്ഥലങ്ങളിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായി വൻ വിജയം കൈവരിച്ച എൽ.ഡി.എഫ് മെമ്പർ കെ.ഉണ്ണികൃഷ്ണനും എൽ -ഡി. എഫ്. ജില്ലാ പഞ്ചായത്തും മെമ്പറും പേദേശ വാസിയുമായ സുധ കമ്പളത്തുമാ

റോഡ് നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. എസ്റ്റിമേറ്റ് പ്രകാരംഎൺപത്തി എട്ട് ലക്ഷം രൂപ കൊണ്ട് റോഡ് മണ്ണിട്ട് ഉയർത്താൻ മാത്രമേ സാധിക്കുകയുള്ളൂ. ടാറിംഗിനോ മറ്റ് ജോലികൾക്കോ ഈ തുക തികയില്ലാത്തതിനാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി റോഡ് പ്രവർത്തി ഉദ്ഘാടന ചടങ്ങിൽ കൂടുതൽ തുക അനുവദിക്കുമെന്ന് ഉറപ്പ് നൽകി. കൂടുതൽ തുക അനുവദിച്ചാൽ ഈ സ്ഥലത്ത് ഡിവൈഡറുകളും' ഫുട്പാത്തും വിശ്രമ ഇരിപ്പിടങ്ങളും. ഓവുചാലും നിർമ്മിക്കാൻ സാധിക്കും.