കൊയിലാണ്ടി: അപകടത്തിന് ശേഷം കടന്നു കളഞ്ഞ വാഹനവും ഡ്രെെവറും പൊലീസ് കസ്റ്റഡിയിൽ. കെ.എൽ. 13. എ യു 1334 മിനി പിക്കപ്പും ഡ്രൈവർ തമിഴ് നാട്ടുകാരൻ കൃഷ്ണരാജ് (21) ആണ് കസ്റ്റഡിയിൽ. കഴിഞ്ഞ പന്ത്രണ്ടിന് ആയിരുന്നു സംഭവം. ഹാരീസ് സ്കൂട്ടറിൽ നന്തി ഇരുപതാംമൈൽസിൽ വെച്ച് മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഹാരീസ് മരണമടയുകയും കൂടെ യാത്ര നാദാപുരം റോഡ് റഹ്‌മത്ത് മൻസിൽ ശുഹൈബിന് ഗുരുതരമായി പരിക്ക് ഏല്ക്കുകയും ചെയ്തിരുന്നു. ഇയാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് ശേഷം കടന്നു കളഞ്ഞ മിനി പിക്കപ്പ് വാൻ ശ്രമകരമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. കൊയിലാണ്ടി സി.ഐ എൻ സുനിൽ കുമാർ, എസ്.ഐ എം വിശ്വനാഥൻ എന്നിവരാണ് അന്വേഷണം നടത്തിയത്.