1

കുറ്റ്യാടി: ഓട്ടോയും കാറും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. നരിക്കൂട്ടുംചാൽ കരണ്ടോട് കളരിപ്പൊയിൽ സൂരജ് (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടടുത്ത് കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ നീലേച്ചു കുന്നിൽ വച്ചായിരുന്നു അപകടം. സൂരജ് ഓടിച്ചിരുന്ന ഓട്ടോയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സൂരജിന്റെ ജീവൻ രക്ഷിക്കാനായില്ല. ജിപ്സം വർക്ക് ജോലിയായിരുന്നു സൂരജിന്. അച്ഛൻ: കുഞ്ഞിക്കണ്ണൻ. അമ്മ: ശാന്ത.ഭാര്യ: ആസ്ന ( ചെറുതോണി) സഹോദരി: ശകിന