പയ്യോളി: വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിനെതിരെ മുസ്ലിം ലീഗ് പ്രഖ്യാപിച്ച രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി പയ്യോളിയിൽ സംഘടിപ്പിച്ച സമരസംഗമം പാർട്ടി ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.പി.സദഖത്തുള്ള അദ്ധ്യക്ഷനായിരുന്നു. ഷുഹൈൽ ഹൈതമി മുഖ്യപ്രഭാഷണം നടത്തി. ലീഗ് മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറഹ്‌മാൻ, എ.പി.റസാഖ്, എസ്.കെ.സമീർ,ബഷീർ മേലടി, അബ്ദുൽ ബാസിത്, വി.കെ.അബ്ദുറഹ്‌മാൻ, അഷറഫ് കോട്ടക്കൽ ,പി .വി.അഹമ്മദ് ,നിയമത്തുള്ള കോട്ടക്കൽ എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ കമ്മിറ്റി ജനറൽ സിക്രട്ടറി പി.എം. റിയാസ് സ്വാഗതവും മൂസ നന്ദിയും പറഞ്ഞു.