kanthapuram
മർകസ് തകാഫുലിൽ മെമ്പർമാരുടെ കോഴിക്കോട് ജില്ലാ സംഗമത്തിൽ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു

കുന്ദമംഗലം: മർകസിൽ പഠിക്കുന്ന നിർധന വിദ്യാർത്ഥികളുടെ പഠന ചെലവ് ഏറ്റെടുക്കുന്ന പദ്ധതിയായ തകാഫുലിൽ മെമ്പർമാരുടെ ജില്ലാ സംഗമത്തിന് തുടക്കമായി. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. ദുരന്തങ്ങളിലും മറ്റും അനാഥരാക്കപ്പെടുന്നവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നതിനും തകാഫുൽ പദ്ധതി വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മർകസ് റൈഹാൻ വാലിയിൽ നടന്ന തകാഫുൽ മീറ്റ് കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കെ.കെ.അഹ്മദ് കുട്ടി മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു . മർകസ് ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി . മുഹമ്മദ് തുറാബ് സഖാഫി, വി.പി.എം. വില്യാപ്പള്ളി, മർസൂഖ് സഅദി പാപ്പിനിശ്ശേരി, സി.പി.സിറാജ് സഖാഫി ,ദുൽഖിഫ്ൽ സഖാഫി എന്നിവർ സംസാരിച്ചു. സി.പി.ഉബൈദുല്ല സഖാഫി സ്വാഗതവും ഇർഷാദ് നിസാമി നന്ദിയും പറഞ്ഞു.