കൽപ്പറ്റ: ഗൂഡലായികുന്ന് നിവാസികൾക്ക് പട്ടയം നൽകുക, വിൽപ്പന നടത്തുന്ന ഭൂമിക്ക് നികുതി സ്വീകരിക്കുക, ലൈഫ് ഭവനപദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിന് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഗൂഡലായികുന്ന് നിവാസികൾ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ കലക്ടറേറ്റിന് മുന്നിൽ നിരാഹാരസമരം നടത്തുമെന്ന് സമരം ഉദ്ഘാടനം ചെയ്ത ടി.സിദ്ദിഖ് എം.എൽ.എ പറഞ്ഞു. മുൻ നഗരസഭാ ചെയർമാൻ എ.പി.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കൽപ്പറ്റ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് സി.മൊയ്തീൻകുട്ടി, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി.ആലി, നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ വിനോദ് ഓണിവയൽ, എ.പി.മുസ്തഫ, എം.ബി.നവാസ്, സെബാസ്റ്റ്യൻ കൽപ്പറ്റ, കൗൺസിലർമാരായ കെ.ഷെറീഫ, പി.കുഞ്ഞൂട്ടി, റയ്ഹാനത്ത് വടക്കേതിൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ 01 ഗൂഡലായ്കുന്ന് നിവാസികൾക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും ടി.സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു