@ ലഭിച്ചത് 1500 ഓളം അപേക്ഷകൾ

കോഴിക്കോട് : കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ്, കോഴിക്കോട് ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ നൈപുണ്യ വികസന സമിതി എന്നിവർ ചേർന്ന്‌ കോഴിക്കോട് ഗവ. എൻജിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ച 'ശ്രം 2022' മെഗാ തൊഴിൽമേളയിൽ ഒഴുകിയെത്തിയത് ആയിരത്തിലധികം ഉദ്യോഗാർത്ഥികൾ. എൻജിനീയറിംഗ്, ടെക്‌നോളജി ഐ ടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈൽ, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയിൽസ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ 200 ഓളം തസ്തികകളിലേക്കായി 55 കമ്പനികളാണ് ഉദ്യോഗാർത്ഥികൾക്കായെത്തിയത്. ഇതിൽ 132 ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തു.

1500 ഓളം അപേക്ഷകളാണ് ലഭിച്ചത്. 2504 ഒഴിവുകളിലേക്കായി നടന്ന അഭിമുഖങ്ങളിൽ 799 ഒഴിവുകളിലേക്ക് ചുരുക്കപ്പട്ടിക തയ്യാറായി. നാല് കമ്പനികൾ ഓൺലൈനായും അഭിമുഖം നടത്തി.

കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ എസ്.എ.എൻ.കെ.എ.എൽ.പി

എസ്എഎൻകെഎഎൽപി Read more: https://www.deshabhimani.com/news/kerala/news-kozhikodekerala-20-02-2022/1002602

പദ്ധതിയുടെ ഭാഗമായി നടന്ന മേളയിൽ എസ്.എസ്.എൽ.സി മുതൽ ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞവരും എൻ.എസ്‌.ക്യു.എഫ് അനുസൃതമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം നേടിയവരുമാണ് പങ്കെടുക്കാനെത്തിയത്.

ഒരു ഉദ്യോഗാർഥിക്ക് പരമാവധി അഞ്ച് തസ്തികകളിലേക്ക് വരെയാണ് അപേക്ഷിക്കാനായത്.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തുറമുഖം മ്യൂസിയം ആർക്കിയോളജി വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടർ മുകുന്ദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ മായ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ സി. സി സത്യഭാമ, എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ നജീബ് എന്നിവർ ആശംസകൾ നേർന്നു. എം. പ്രസാദ് നന്ദി പറഞ്ഞു.