അത്തോളി:ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജി.വി എച്ച് എസ് എസ് അത്തോളി യൂണിറ്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് 'വായുമലിനീകരണം കുറയ്ക്കുക ' സന്ദേശം പ്രചരിപ്പിക്കുന്നതിനായി സൈക്കിൾ റാലി സംഘടിപ്പിച്ചു .ഹെഡ്മിസ്ട്രസ് ഇൻചാർജ് ടി ഷീല റാലി ഫ്ലാഗ് ഓഫ് ചെയ്തു .പി .ടി .എ പ്രസിഡന്റ് ശ്രീ ജയപ്രകാശ് ,സ്റ്റാഫ് സെക്രട്ടറി സുഭാഷ് ബാബു ,ഗൈഡ് ക്യാപ്റ്റൻമാരായ അനുപമ പി ,അനൂപ ,സാബിറ വി.കെ അധ്യാപകരായ സജീവൻ കെ ,ലസിത ,അനുരാജ് എന്നിവർ റാലിക്ക് നേതൃത്വം നൽകി