news
കുണ്ടുതോട്ടിൽ നടന്ന ടാപ്പിംഗ് പരിശീലനം

കുറ്റ്യാടി: റബർ ബോർഡും കുണ്ടുതോട് റബർ ഉത്പാദക സംഘവും സംയുക്തമായി നടത്തിയ റബർ ടാപ്പിംഗ് പരിശീലന കളരി സമാപിച്ചു. കോഴിക്കോട് റബർ ബോർഡ് പ്രൊഡക്ഷൻ കമ്മിഷണർ രാധാകൃഷ്ണൻ ടി.പി മുഖ്യപ്രഭാഷണം നടത്തി. റബർ ബോർഡ് ഫീൽഡ് ഓഫീസർ (പേരാമ്പ്ര) ആൻസ് മാത്യു നേതൃത്വം നൽകി. സുഭാഷ് മണിമല പരിശീലനം നൽകി. 18 പുരുഷൻമാർക്കും 2 വനിതകളും പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനം നേടിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ മത്തായി ചിറക്കൽ അദ്ധ്യക്ഷനായി. വിനു വെള്ളാരംകാട,സോജൻ ആലക്കൽ, ജോർജ് കിഴക്കരക്കാട്,രവി അറക്കൽ, ഷാജു കുറ്റിക്കാട്ടിൽ എന്നിവർ സംസാരിച്ചു.