troma

വടകര: ഐ.എം.എ, എയ്ഞ്ചൽസ്, ഡയമണ്ട് ഹെൽത്ത് കെയർ എന്നിവർ സംയുക്തമായി പാരാമെഡിക്കൽ ജീവനക്കാർക്കും ഹെൽത്ത് വോളണ്ടിയർമാർക്കും ജീവൻ രക്ഷാ- ട്രോമ കെയർ പരിശീലനം നൽകി. നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡന്റ്‌ ഡോ.പി.സി. ഹരിദാസ് ആദ്ധ്യക്ഷനായി. ഡോ.മുഹമ്മദ്‌ അഫ്രോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.എം.മുരളീധരൻ,ഡോ. സി.എം.അൻസാർ, ഡോ.എം.പ്രേമരാജ്, എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.പി രാജൻ, കെ.ഇ.ടി സംസ്ഥാന പ്രസിഡന്റ്‌ വി.കെ.സന്തോഷ്‌, ഡയമണ്ട് ഹെൽത്ത് കെയർ ചെയർമാൻ കെ.കെ.മുനീർ എന്നിവർ പ്രസംഗിച്ചു. പി.പി.സത്യനാരായണൻ, കെ.കെ.ബാബുരാജ്, ബബിത ഹരിദാസ് തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.