ബാലുശേരി: ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) ജില്ലാ സമ്മേളനം ബാലുശേരി എയിം കോളേജിലെ എം.ഭാസ്കരൻ നഗറിൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാമു ഉദ്ഘാടനം ചെയ്തു. കാനങ്ങോട്ട് ഹരിദാസൻ അദ്ധ്യക്ഷനായി. പി.കൃഷ്ണൻ പതാക ഉയർത്തി. ടി.കെ.ബിജു അനുശോചന പ്രമേയവും എ.കുഞ്ഞിരാമൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി സി.നാസർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദൻ,സംസ്ഥാന സെക്രട്ടറി പി.പി.പ്രേമ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എം.മെഹബൂബ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി.നിഖിൽ (പ്രസിഡന്റ് ), വി.മുകുന്ദൻ, സി.കെ.ബഷീർ, കെ.സിദ്ധാർത്ഥൻ, കെ.കെ. ദാമോദരൻ, പി.കെ.ഉണ്ണികൃഷ്ണൻ, കെ.ടി.രാജീവൻ, ടി.സി.വാസു (വൈസ് പ്രസിഡന്റുമാർ), സി.നാസർ (ജനറൽ സെക്രട്ടറി), കെ.കെ.സന്തോഷ്, പി.എം.സുരേഷ്, എ.എസ്.രാജു, ടി.കെ.ബിജു, കെ.കെ.രമേശൻ ,കെ.പി.മൻസൂർ, എ.ജി.ഭാസ്കരൻ (സെക്രട്ടറിമാർ), വി.കെ.വിനു (ട്രഷറർ).