fest
കൊടിയേറ്റം

വടകര: ചോമ്പാല ആവിക്കര ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് ഇന്ന് കൊടിയേറും. നാളെ ഏഴുമണിക്ക് നട്ടത്തിറയോടെ അരി ചാർത്തൽ. 8.30 മുതൽ പൂതാടി , അങ്കക്കാരൻ, നാഗഭഗവതി വെളളാട്ടങ്ങൾ. 23ന് 4.30 വാളെഴുന്നള്ളത്ത്. 5.30 പൂതാടി വെള്ളാട്ടം. 6.30 ഇളനീർ വരവ്. 8.30 മുതൽ അങ്കക്കാരൻ, കാരണവർ, വസൂരിമാല ഭഗവതി, നാഗഭഗവതി വെള്ളാട്ടങ്ങൾ. 24ന് രാവിലെ അഞ്ച് മണിക്ക് ഗുളികൻ തിറ.തുടർന്ന് പൂതാടി തിറ, കാരണവർ തിറ, കൊറ, വസൂരിമാല ഭഗവതി തിറ, നാഗഭഗവതി തിറ, ചെറിയ തമ്പുരാട്ടി ,വലിയ തമ്പുരാട്ടി തിറ തുടങ്ങിയവയോടെ ഉത്സവം സമാപിക്കും.