കൽപ്പറ്റ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യു പിയിൽ നടത്തുന്ന തിരഞ്ഞെടുപ്പ് പോരാട്ടം 121 ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി മഹിള കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കൽപറ്റ ടൗണിൽ ജയ് ശക്തി പരിപാടി നടത്തി. പിങ്ക് സാരി ധരിച്ച് പിങ്ക് ബലൂൺ ഉയർത്തി നടത്തിയ പരിപാടി മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ജി.വിജയമ്മ സംസ്ഥാന സെക്രട്ടറി സി.പി.പുഷ്പലത, ഉഷ തമ്പി, ബീന ജോസ്, കെ.മിനി, ആയിഷ പള്ളിയാൽ, ബീന സജി, ശാന്തമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.