കൽപ്പറ്റ: സംസ്ഥാന ഊർജവകുപ്പിനു കീഴിൽ അനെർട്ട് നടപ്പിലാക്കുന്ന ഗാർഹിക സൗരോർജ്ജ പ്ലാന്റുകൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തുന്നു. ഇന്നും നാളെയും (21,22) അനെർട്ട് ജില്ലാ ഓഫീസ്, മീനങ്ങാടി സയൻസ് ടെക്‌നോളജി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്റർ , മീനങ്ങാടി ഉർജ്ജമിത്ര ഓഫീസ്, പുൽപള്ളി ആംടെക് പവർ സൊല്യൂഷൻസ് എന്നിവിടങ്ങളിലും 22 ന് ജില്ലാ പഞ്ചായത്ത് ഓഫീസിലും, 23 ന് മാനന്തവാടി മുൻസിപ്പൽ ഓഫീസിലും 24 ന് ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിലുമാണ് മെഗാ സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണ പരിപാടിയും നടക്കുക.

സൗരതേജസ്സ് പദ്ധതിയുടെ ഭാഗമായി 2 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയിൽ സ്ഥാപിക്കുന്ന സൗരോർജ്ജ പ്ലാന്റുകൾക്ക് 40 ശതമാനം വരെ സബ്സിഡി ലഭിക്കും.

പദ്ധതി വിവരങ്ങൾ നേരിട്ട് മനസിലാക്കാനും രജിസ്റ്റർ ചെയ്യാനും ഇഷ്ടമുള്ള ഡെവലപ്പറെ തിരഞ്ഞെടുക്കാനും സ്‌പോട്ട് രജിസ്‌ട്രേഷൻ വഴി അവസരം ലഭിക്കും. ബാങ്ക് ലോൺ സൗകര്യവും ലഭിക്കും.

കാർഷിക മേഖലയിൽ വിവിധ പദ്ധതികൾക്ക് 60 ശതമാനം സബ്സിഡി ലഭിക്കും. വൈദ്യുതേതര കാർഷിക പമ്പുകൾക്കു പകരം സൗരോർജ്ജ പമ്പ് സ്ഥാപിക്കുന്നതിനും വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ കാർഷിക ആവശ്യത്തിന് സൗരോർജ്ജ പമ്പ് സ്ഥാപിക്കുന്നതിനും സബ്സിഡി ലഭിക്കും.

നിലവിൽ കാർഷിക കണക്‌ഷൻ ഉള്ള പമ്പുകൾക്ക് സൗരോർജ്ജ പ്ലാന്റുകൾ സബ്സിഡിയിൽ സ്ഥാപിക്കാം. അധികം ഉൽപാദിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്കു നൽകി വരുമാനവും ഉണ്ടാക്കാം.

കൂടുതൽ വിവരങ്ങൾക്ക് 9188119412, 04936 206216 എന്നീ നമ്പറുകളിൽ അനെർട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.