road

രാമനാട്ടുകര: രാമനാട്ടുകര മുതൽ ​കരിപ്പൂർ വിമാനത്താവളം ജംഗ്ഷൻ വരെയുള്ള ദേശീയപാത വികസനത്തിന് വഴി തെളിയുന്നു. പാതയുടെ അലൈൻമെന്റ്, ഇൻവെസ്റ്റിഗേഷൻ എന്നിവയുടെ പഠനത്തിനായി 33 .70 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. പഠനശേഷം തയ്യാറാക്കുന്ന വിശദ പദ്ധതി രേഖയയുടെ അടിസ്ഥാനത്തിലാകും റോഡിന്റെ വികസനം. നിലവിൽ 24 മീറ്റർ വീതിയിൽ റോഡ് വിപുലീകരിക്കാനാണ് ഉദ്ദേശം. വിശദ പദ്ധതി രേഖ അംഗീകരിക്കുന്നതോടെ റോഡിന്റെ വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിക്കുമെന്നും ഇതോടെ വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാവുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മ​ദ് ​ റിയാസ് പറഞ്ഞു. നേരത്തെ ദേശീയപാത അതോറിറ്റി തയ്യാറാക്കിയ അലൈൻമെന്റിൽ ഈ ഭാഗം ഉൾപ്പെട്ടിരുന്നില്ല. അതിനാൽ പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം പ്രത്യേകം പരിഗണിക്കുകയായിരുന്നു. സാധ്യതാ പഠനത്തിനും ഇൻവെസ്റ്റിഗേഷനുമായി തുക അനുവദിക്കണമെന്ന് ദേശീയ​പാത വിഭാഗം സർക്കാ​റിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.