രാമനാട്ടുകര: മാർച്ച് 11, 12, 13 തിയതികളിൽ പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയിൽ നടത്തുന്ന ജില്ലാതല നാടക പരിശീലന ക്യാമ്പിന് സ്വാഗതസംഘമായി. യോഗം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാഴയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ.വി.അനിൽകുമാർ ചെയർമാനും ജില്ലാ ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതി അംഗം കെ.കൃഷ്ണൻ ജനറൽ കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. നാല് സബ് കമ്മിറ്റികൾക്കും രൂപം നൽകി. ഗ്രന്ഥാലയം പ്രസിഡന്റ് എ.രാധ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ടി.മോഹൻദാസൻ, കോ-ഓർഡിനേറ്റർ ഇ.പി പവിത്രൻ, പി.സുബ്രഹ്മണ്യൻ, പി.കെ.വിനോദ് കുമാർ , മോഹൻ കാരാട്, വിജയൻ മംഗലത്ത് ,കെ.എം.വേണുഗോപാൽ, ടി. ഷാജി , ടി.കെ.സുനിൽകുമാർ, കെ.കൃഷ്ണൻ , എ.വി.വിജയൻ എന്നിവർ സംസാരിച്ചു .