
മുക്കം: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാരശ്ശേരി ചോണാട്ട് തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ഉണ്ടായ അപകടത്തിൽ പുല്ലൂരാമ്പാറ യു.പി സ്കൂൾ അദ്ധ്യാപകൻ സൗത്ത് കൊടിയത്തൂരിലെ കെ.ടി സൈനുൽആബിദ് സുല്ലമി(55) ആണ് മരിച്ചത്. കെ.എൻ.എം മർകസ് ദഅവ മുക്കം മണ്ഡലം പ്രസിഡൻറും കേരള അറബി ടീച്ചേഴ്സ് ഫെഡറേഷൻ മുക്കം ഉപജില്ല പ്രസിഡന്റുമായിരുന്നു. പിതാവ് കെ.ടി കുഞ്ഞാലി (റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസർ), മാതാവ്: ആയിശാബി. ഭാര്യ: സാജിത (ഇരിവേറ്റി എ.എം.എൽ.പി സ്കൂൾ അദ്ധ്യാപിക).മക്കൾ: ജവാദ്,നജാദ്,ജൽവ. മരുമകൾ: ഷഹനറിഷി (ശാന്തി ഹോസ്പിറ്റൽ). സഹോദരങ്ങൾ: ഹബീബ് (കൊടിയത്തൂർ പി.ടി.എം ഹൈസ്കൂൾ),നസീമ,ആമിന(അദ്ധ്യാപിക).