വടകര: മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് വിഷയത്തിൽ ഗവർണർ ഉന്നയിച്ച വിമർശനങ്ങൾ തള്ളി സംസ്ഥാന സർക്കാരിന് പൂർണപിന്തുണ പ്രഖ്യാപിച്ച വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് തന്നെയാണോയെന്ന് സംശയിച്ചു പോവുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.
പേഴ്സനൽ സ്റ്റാഫിന്റെ കാര്യത്തിൽ സതീശനും ഒട്ടും മോശമല്ല. ഒരു ഫയൽ പോലും ഒപ്പിടാനില്ലാത്ത പ്രതിപക്ഷ നേതാവിന് എന്തിനാണ് സ്റ്റാഫായി 23 പേർ ?.
പാർട്ടിയുടെ ആയഞ്ചേരി 32-ാം ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരി, പി.കെ.അച്യുതൻ, എം.കെ.രജീഷ്, ടി.വി.ഭരതൻ, യു.വി.ചാത്തു, ബീന എലിക്കോട്ട്, രഞ്ജിത്ത് മഠത്തിൽ, ബബിത, സോമൻ എന്നിവർ പ്രസംഗിച്ചു.