കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ പാമ്പൻകോട് ഭാഗത്ത് സ്ത്രീകൾ ഉൾപെടെ ആറംഗ മാമോയിസ്റ്റ് സംഘത്തിന്റെ സാന്നിദ്ധ്യം. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പാമ്പൻ കോട്ടേ എൻസി അശോകൻ, റോബർട്ട് തോട്ടുങ്കൽ ,സണ്ണി മഠത്തിനാൽ എന്നിവരുടെ വീടുകളിലായിരുന്നു സംഘം എത്തിയത്.ഒന്നാം പിണറായി സർക്കാറി ഭരണം നന്നായിരുന്നുവെന്നും രണ്ടാം തവണത്തെ ഭരണം സാധാരണക്കാർക്കും കർഷകർക്കും എതിരാണ്, മലയോര മേഖലയിൽ ക്വാറികൾ അനുവദിക്കരുത്തന്നുമുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയും അരമണിക്കുർ നേരം. വീട്ടുകാരുമായി സംസാരിച്ചതിന്ന് ശേഷം പത്ത് പേർക്കുള്ള ഭക്ഷണവുമായി വനഭാഗത്തേയ്ക്ക് പോവുകയുമായിരുന്നുവെന്നാന്ന് പറയുന്നത്. തുടർന്ന് തൊട്ടിൽ പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.