കോഴിക്കോട് : കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസിന് തുടരുന്ന വിലക്ക് അവസാനിപ്പിക്കണമെന്ന് എം.കെ. രാഘവൻ എം,പി . ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്കു കത്ത് നൽകി. ദുബായ്, ഷാർജ യാത്രക്കാർക്ക് എയർപോർട്ടുകളിൽ നടത്തുന്ന റാപിഡ് ആർ.ടി.പി.സി.ആർ പരിശോധന പിൻവലിച്ച തീരുമാനം ആശ്വാസകരമാണ്. മറ്റ് യു.എ.ഇ എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഇളവുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം.പി പറഞ്ഞു.
റാപിഡ് ആർ.ടി.പി സി.ആർ ടെസ്റ്റ് യു.എ.ഇ യാത്രക്കാർക്കുണ്ടാകുന്ന വിവിധങ്ങളായ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ നയതന്ത്ര ഇടപെടൽ വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഉണ്ടായിരിക്കുന്ന തീരുമാനം പ്രവാസികൾ ഉൾപ്പെടെ യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണെന്നും എം.പി കത്തിൽ വ്യക്തമാക്കി.പറഞ്ഞു.