strike
കൊവിഡ് വ്യാപനം കുറഞ്ഞിട്ടും കലാകാരൻമാരോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ മ്യൂസിക് ഇൻസ്ട്രുമെന്റ് പ്ലയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട്: അതിജീവനത്തിന് അവസരമൊരുക്കണമെന്ന ആവശ്യവുമായി കലാകാരൻമാരുടെ പ്രതിഷേധ കൂട്ടായ്മ.
ഇന്നലെ രാവിലെ മുതൽ മാനാഞ്ചിറയ്ക്ക് സമീപമുള്ള സമരവേദിയിലാണ് കൊട്ടും പാട്ടുമായി അവരൊത്തുകൂടിയത്. മ്യൂസിക് ഇൻസ്ട്രുമെന്റ് പ്ലയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു വേറിട്ട പ്രതിഷേധം. കൊവിഡ് പ്രതിസന്ധിയിൽ തളർന്ന കലാകാരന്മാർക്ക് ജീവിക്കാൻ സൗകര്യമൊരുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
2018ലെ പ്രളയം മുതലാണ് കലാകാരന്മാരുടെ വേദികൾ നഷ്ടമായി തുടങ്ങിയത്. കൊവിഡ് വന്നതോടെ പ്രതിസന്ധിയുടെ ആഴംകൂടി. ഉത്സവങ്ങളും ആഘോഷങ്ങളും നിലച്ചതോടെ വേദികൾ പൂർണമായും ഇല്ലാതായി. അതോടെ കലാകാരൻമാർ പട്ടിണിയിലായി. പ്രതിഷേധ കൂട്ടായ്മ വിൽസൻ സാമുവൽ ഉദ്ഘാടനം ചെയ്തു. വിജയൻ മൂടാടി അദ്ധ്യക്ഷനായി. ദേവദാസ്, മണ്ണൂർ പ്രകാശ്, ഇ.കെ.സജി, ജയേഷ് , പോൾ വിജയൻ, ഷബാന, അനില രമേശ്, സലീന, ശിവദാസ് എന്നിവർ സംസാരിച്ചു. റഷീദ് ചാലിയം സ്വാഗതവും അജിത ബാബു നന്ദിയും പറഞ്ഞു.