kerala-bank
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉള്ള്യേരി ശാഖ മാനേജർ കെ.പി.ഉഷയ്ക്ക് ഉപഹാരം നൽകുന്നു


കോഴിക്കോട്: കൊവിഡ് ലോക്ക് ഡൗണോടെ ദുരിതത്തിലായ ചെറുകിട സംരംഭകരെയും ബസ് ഉടമകളെയും സഹായിക്കാൻ കേരള ബാങ്ക് ആവിഷ്‌കരിച്ച വസ്തുജാമ്യം ആവശ്യമില്ലാത്ത സുവിധ പ്ലസ് വായ്പ നൂറിലധികം പേർക്ക് ലഭ്യമാക്കിയ ഉള്ള്യേരി ശാഖയ്ക്ക് അനുമോദനം.

ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ശാഖാ മാനേജർ കെ.പി.ഉഷയ്ക്ക് ഉപഹാരം നൽകി. 'ബി ദി നമ്പർ വൺ' കാമ്പയിനിന്റെ ഭാഗമായി ഡിസംബർ, ജനുവരി മാസങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച വയനാട് ജില്ലയിലെ മാനന്തവാടി, പുൽപ്പള്ളി, വെള്ളമുണ്ട, കേണിച്ചിറ, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കൊയിലാണ്ടി, ബേപ്പൂർ, പൂനൂർ ശാഖകൾക്കും പുരസ്കാരം സമ്മാനിച്ചു. ബാങ്ക് ഡയറക്ടർ ഇ.രമേശ് ബാബു അദ്ധ്യക്ഷനായിരുന്നു. കൺസ്യൂമർഫെഡ് ചെയർമാൻ കൂടിയായ ബാങ്ക് ഡയറക്ടറുമായ എം.മെഹബൂബ്, ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ എന്നിവർ സംസാരിച്ചു. റീജിയണൽ ജനറൽ മാനേജർ സി.അബ്ദുൽ മുജീബ് സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ പി.ബാലഗോപാലൻ നന്ദിയും പറഞ്ഞു.