1
സുകുമാരൻ പുന്നശ്ശേരി

കോഴിക്കോട്: എൽ.ഐ.സി പെൻഷനേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് മലാപ്പറമ്പ് കല്ലാരംകെട്ട് റോഡിൽ 'കൽഹാര' യിൽ സുകുമാരൻ പുന്നശ്ശേരി (80) നിര്യാതനായി.

സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ്, ആൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ വർക്കിംഗ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 'ഡൽഹിയിൽ നിന്ന് ഹിമവൽസാനുക്കളിലേക്ക് ', 'തീർത്ഥാടനം', 'രാമേശ്വരം മുതൽ ധനുഷ്‌കോടി വരെ', 'വളയനാട് ക്ഷേത്രം: ചരിത്രവും ഐതിഹ്യവും' എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

ഭാര്യ: പരേതയായ എടപ്പയിൽ നിർമ്മല. മക്കൾ: നിത്യാനന്ദ് പുന്നശ്ശേരി (സിഗ്‌മ ഇലക്ട്രിക്കൽസ്, നടക്കാവ്), മനോജ് പുന്നശ്ശേരി (സിഗ്‌മ ഇലക്ട്രിക്കൽസ്, നടക്കാവ്). മരുമക്കൾ: ബബിത വാഴയിൽ, സിഗി (തോടന്നൂർ). പരേതരായ പുന്നശ്ശേരി കുട്ടിപ്പാച്ചുവിന്റെയും (അപ്പു) മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: പ്രഭാകരൻ പുന്നശ്ശേരി (റിട്ട. കെ.എസ്.എച്ച്.ബി), രാധ കല്ലിൽ, പരേതരായ ജാനു, കമലാക്ഷി, വത്സല.