കൽപ്പറ്റ: നടപ്പ് സാമ്പത്തിക വർഷത്തിൽ 6.95 കോടിയുടെ പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് ഭരണാനുമതി നൽകി. ഇതോടെ ഈ സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് അനുമതി നൽകിയത് 21.48 കോടിയുടെ വികസന പദ്ധതികൾക്കാണ്.

റോഡുകൾക്ക് 2.65 കോടി
റോഡുകൾക്കായി 2.65 കോടിയുടെ പദ്ധതികൾക്കും ഭരണാനുമതി ലഭിച്ചു. കൈതക്കൊല്ലി കമ്പമല കെ.എഫ്.ഡി.സി റോഡ് നവീകരണം, പത്തേനാൽമുക്ക് ഭജനമഠം കടവ്മുക്ക് റോഡ്, മുണ്ടക്കൊല്ലി ചീരാൽ എഫ്.സി.എച്ച് റോഡ്, വളവിൽ പ്ലാമൂല ഭജനമഠം റോഡ്, വാളേരി നെടുന്തൊടി റോഡ്, പാലിയണ കക്കടവ് റോഡ്, വെളുകൊല്ലി റോഡ്, മാനിവയൽ മൈലാടുംകുന്ന് റോഡ്, ചിറ്റൂർ അങ്കണവാടി റോഡ്, തരകമ്പം വട്ടവയൽ റോഡ്, ത്രിവേണി കവലപാതിരമ്പം റോഡ്, പച്ചിലക്കാട് നാലകത്ത് ഈരൻകുടി റോഡ്, കുണ്ടാല മാനാഞ്ചിറഎഫ്.സി.ഐ ഗോഡൗൺ റോഡ് കൽവർട്ട്, പാറക്കൽ പരിയാരം ചെലഞ്ഞിച്ചാൽ റോഡ്, തലപ്പുഴ 8ാംനമ്പർ പുത്തൂർക്കൊല്ലി റോഡ് എന്നിവയ്ക്ക് 10 ലക്ഷം രൂപയുടെയും കള്ളാടി ആനക്കാംപൊയിൽ റോഡ്, രണ്ടാംഗേറ്റ് പാൽവെളിച്ചം റോഡ്, പനമരം നീർവാരം പയ്യമ്പള്ളി കാട്ടിക്കുളം എം.എൽ.എ റോഡ് എന്നിവയ്ക്ക് 20 ലക്ഷ വീതവും, പള്ളിക്കുന്ന്‌ വെണ്ണിയോട് റോഡ് നവീകരണത്തിന് 30 ലക്ഷവും, കാവുകുന്ന് കൊച്ചാറ റോഡ് മെയിന്റനൻസ് 15 ലക്ഷവുമാണ് അനുവദിച്ചത്.


സ്‌കൂളുകളുടെ നവീകരണത്തിന് 1.27 കോടി
ജി.എച്ച്.എസ്.എസ് തലപ്പുഴയുടെ മേൽക്കൂര നവീകരണത്തിന് 10 ലക്ഷം, കാപ്പിസെറ്റ് സ്‌കൂൾ വൈദ്യുതീകരണത്തിന് 10 ലക്ഷം, കുഞ്ഞോം ഹൈസ്‌കൂൾ മെയിന്റനൻസ് ഒൻപത് ലക്ഷം, പനങ്കണ്ടി സ്‌കൂൾ ടോയ്ലറ്റ് നിർമ്മാണത്തിന് 18 ലക്ഷം, കണിയാമ്പറ്റ സ്‌കൂൾ കെട്ടിടം മെയിന്റനൻസ് 13 ലക്ഷം, ജി.എച്ച്.എസ്.എസ് വാളാട് മേൽക്കൂര നവീകരണം 10 ലക്ഷം, ജി.എച്ച്.എസ് നെല്ലാറച്ചാലിൽ ലേഡീസ് ഫ്രണ്ട്‌ലി ടോയ‌്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം, തോൽപ്പെട്ടി ഹൈസ്‌കൂൾ മേൽക്കൂര നവീകരണം 10 ലക്ഷം, ജി.വി.എച്ച്.എസ് അമ്പലവയൽ മെയിന്റനൻസ് 20 ലക്ഷം, ജി.വി.എച്ച്.എസ്.എസ് തൃശ്ശിലേരി ടോയ്‌ലെറ്റ് നിർമ്മാണം 12 ലക്ഷം .

ലൈബ്രറിക്കും സാംസ്‌കാരിക നിലയങ്ങൾക്കും 45 ലക്ഷം

കോളനി നവീകരണത്തിന് 2.58 കോടി


മാളിക കുറുമ കോളനി നടപ്പാത നിർമ്മാണത്തിന് 10 ലക്ഷം, പെരുമ്പാടികുന്ന് ഹെൽത്ത് സെന്റർ കോളനി സൈഡ് കെട്ടിന് 20 ലക്ഷം, വാളാരം കുന്ന് കോളനി നടപ്പാത നിർമ്മാണം 10 ലക്ഷം, മാവാടികുനി കോളനി താളൂർ പൈതൃക ഭവന നിർമ്മാണം 10 ലക്ഷം, ഉദയങ്കര നായ്ക്ക കോളനി പൈതൃക ഭവനത്തിന് 10 ലക്ഷം, ഉദയക്കര കാരക്കണ്ടി നടപ്പാത നിർമ്മാണത്തിന് 20 ലക്ഷം, പാതിരി കാട്ടുനായ്ക്ക കോളനി നടപ്പാത നിർമ്മാണത്തിന് 10 ലക്ഷം, കുപ്പച്ചി കോളനി സാംസ്‌കാരികനിലയം കെട്ടിട നിർമ്മാണം 15 ലക്ഷം, ചെറുവള്ളി എസ്.ടി കോളനി പൈതൃക ഭവനം 13 ലക്ഷം, വേലിയമ്പം കൊല്ലിവര കുറുമ കോളനി പൈതൃക ഭവന നിർമ്മാണം 10 ലക്ഷം, മടൂർ കോളനി ഫൂട്പാത്ത് കോൺക്രീറ്റിന് 40 ലക്ഷം, കാരച്ചാൽ കൊരവ്കണ്ടി കോളനി ഫൂട്ട്പാത്ത് നിർമ്മാണം 10 ലക്ഷം, വെള്ളമുണ്ട എച്ച്.എസ് മുണ്ടക്കൽ കോളനി നടപ്പാത നിർമ്മാണത്തിന് 20 ലക്ഷം, പാലവയൽ കോളനി കുടിവെള്ള പദ്ധതിക്ക് 15 ലക്ഷം, ചാമ്പോക്കണ്ടി എസ്.സി കോളനി കൂടി വെള്ളപദ്ധതിക്ക് 15 ലക്ഷം, വികാസ് കോളനി റോഡ് സംരക്ഷണത്തിന് 10 ലക്ഷം, പന്തളംകുന്ന് എസ്.സി കോളനി സാംസ്‌കാരിക നിലയത്തിന് ചുറ്റുമതിൽ നിർമ്മാണത്തിന് 10 ലക്ഷം, വയ്യോട്കാട്ടിത്തറ നടപ്പാത നിർമ്മാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു.