പുൽപള്ളി: പുൽപ്പള്ളി മുടിക്കോട്ടു വയലിൽ മേയാൻ വിട്ട പോത്തിനെ കടുവ കൊന്നു. അരിക്കോട്ട് പത്മനാഭന്റെ രണ്ട് വയസ് പ്രായമുള്ള പോത്തിനെയാണ് കടുവ കൊന്നത്. കഴിഞ്ഞ വർഷം ഗോത്ര യുവാവിനെ കടുവ കൊന്നു ഭക്ഷിച്ച ബശവൻമൂല വനപ്രദേശമാണിത്. ഒരു കടുവയും കുഞ്ഞും ഇവിടെ സ്ഥിരമായുണ്ടെന്ന് നാട്ടുകാർ പറയുന്നു.