
കുന്ദമംഗലം: വിദ്യാർത്ഥികളിൽ കൃഷിസംസ്കാരം വളർത്തിയെടുക്കാൻ കുന്ദമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങളിൽ "എന്റെ വീട്ടിലും സ്കൂളിലും പച്ചക്കറി കൃഷി " പദ്ധതിയ്ക്ക് തുടക്കമായി. ചാത്തമംഗലം പഞ്ചായത്തിലെ പുള്ളന്നൂർ ന്യൂ ഗവ.എൽ.പി സ്കൂളിൽ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്sർ വി.പി മിനി ഉദ്ഘാടനം നിർവഹിച്ചു. കുന്ദമംഗലം ഉപജില്ലാ ഓഫീസർ കെ.ജെ.പോൾ മുഖ്യാതിഥിയായി. വാർഡ് മെമ്പർ അഡ്വ.വി.പി.എ.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ഫോറം കൺവീനർ രാജേന്ദ്രകുമാർ, എസ്.എം.സി കൺവീനർ വി.പി.രാജീവ് പണിക്കർ, പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഹക്കീം എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് രൂപാറാണി സ്വാഗതം പറഞ്ഞു.