ബാലുശ്ശേരി: പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ കൊയിലാണ്ടി -എടവണ്ണപ്പാറ സ്റ്റേറ്റ് ഹൈവേയിൽ ബാലുശ്ശേരി അറപ്പീടിക - മരപ്പാലം കലുങ്ക് പൊളിച്ചു തുടങ്ങി. 55 വർഷത്തോളം പഴക്കമുള്ളതും അപകടാവസ്ഥയിലുള്ള തുമായ കലുങ്ക് പുതുക്കിപ്പണിയാതെ റോഡ് ടാറിംഗ് നടത്താനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ നിരന്തരം പ്രതിഷേധിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്ക് പരാതി കൊടുക്കു കയുംചെയ്തിരുന്നു. മാത്രമല്ല പ്രശ്നത്തെക്കുറിച്ച് കേരളകൗമുദി നിരന്തരം വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു.
ടാറിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ ടാറിംഗ് ഇളക്കി മാറ്റിയപ്പോൾ കലുങ്കിനോട് ചേർന്ന് ദ്വാരം വീണു.കൂടാതെ കലുങ്കിന്റെ അടിഭാഗത്തെ കമ്പികൾ കോൺക്രീറ്റിൽ നിന്നും വേർപെട്ട നിലയിലായിരുന്നു.
ഇതെല്ലാം വെച്ച് വിശദമായ പരാതി മന്ത്രിക്ക് ലഭി പ്പോൾ അനുകൂല നടപടിയുണ്ടാകുകയായിരുന്നു.
പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലായതായി വകുപ്പ് തല എൻജിനിയർ വിലയിരുത്തുകയും എത്രയും
വേഗം കലുങ്ക് പൊളിച്ച് പുതുക്കിപ്പണിയുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
കൽവർട്ട് പുതുക്കിപ്പണിയുന്നതിനായി കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പകലുമായി കൽവർട്ടിന്റെ ഒരു ഭാഗം പൊളിച്ചിരിക്കുകയാണ്.
-