
പേരാമ്പ്ര: നരയംകുളം ഒതയോത്ത് ശങ്കരൻ നായരുടെ ഭാര്യ സുമതിഅമ്മ (61) പാമ്പുകടിയേറ്റു മരിച്ചു. വീട്ടുമുറ്റത്തെ നടയിൽ നിന്നാണ് ഞായറാഴ്ച്ച വൈകീട്ട് പാമ്പുകടിയേറ്റത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച രാവിലെയോടെ മരണം സംഭവിച്ചു. അണലി ആണ് കടിച്ചതെന്ന് സംശയിക്കുന്നു.
മക്കൾ : സിന്ധു, സുധീഷ് (എക്സൈസ് ഓഫീസ് തിരുവനന്തപുരം) മരുമക്കൾ : പവിത്രൻ (കേരള പൊലീസ്) ചിഞ്ചു സഹോദരങ്ങൾ: ബാലചന്ദ്രൻ, സാവിത്രി, പരേതനായ ഗംഗാധരൻ.