കുറ്റ്യാടി: കേരളത്തിലെ കാർഷിക മേഖല അണിയറയിലേക്ക് ഉൾവലിയുമ്പോൾ മലയോര മേഖലയിലെ കർഷക കൂട്ടായ്മകൾ പാടത്ത് നൂറുമേനി വിളയിക്കുകയാണ്. കായക്കൊടി, കുറ്റ്യാടി, മരുതോങ്കര, വേളം, കുന്നുമ്മൽ തുടങ്ങിയ പഞ്ചായത്തുകളിലെ എല്ലാ വിഭാഗം ജനങ്ങളും കൃഷിയിടങ്ങളിൽ സജീവമാണ്. കൃഷി നഷ്ടമാണെന്നുപറഞ്ഞ് കൈയൊഴിഞ്ഞുപോയവർക്ക് പുതുപ്രതീക്ഷകൾ നൽകുകയാണ് പുതിയ കൂട്ടുകൃഷി സമ്പ്രദായം. സംയോജിത കൃഷിയെന്ന സന്ദേശവുമായി സി.പി.എം. മുന്നിട്ടിറങ്ങിയതോടെ മലയോരത്തെ കർഷകനും ന്യു ജെനറേഷനും ഒത്തുചേരുകയായിരുന്നു. പിന്നീട് പല ഭാഗങ്ങളിലും കക്ഷിരാഷ്ട്രീയത്തിന്ന് അപ്പുറമായി കർഷക കൂട്ടായ്മകൾ മുളച്ചു പൊന്തി. ആധുനിക കൃഷിരീതികളും പഴമയും കലർത്തിയായിരുന്നു പല മേഖലയിലും കൃഷി ആരംഭിച്ചത്. ജൈവവള മുപയോഗിച്ചുള്ള കൃഷിക്കുള്ള പച്ചക്കറി വിത്തും മുളപ്പിച്ച തൈകളും നാട്ടിൻ പുറത്തെ കാർഷിക സൊസൈറ്റികളിൽ നിന്നും ലഭ്യമായി. കൃഷി ഭവനുകളിൽ നിന്നും സൗജന്യമായും അല്ലാതെയും കാലം തെറ്റിലഭിച്ചിരുന്ന ഗുണമേന്മയില്ലാ ത്ത പച്ചക്കറിതൈകളും വിത്തും പൂർണമായും ഒഴിവാക്കിയാണ് കൃഷി ആരംഭിച്ചത്. കൃഷിയുമായി ചില സഹകരണ സ്ഥാപനങ്ങ ളും വനിതാ സംഘടനകളുമൊക്കെ കാർഷികമേ ഖലയിൽ സജീവ സാനിദ്ധ്യമായുണ്ട്.
ജനകീയാസൂത്രണത്തിൽ ആദ്യ പത്ത് വർഷക്കാലം കർഷിക മേഖലയിൽ പ്രത്യേകിച്ചും പച്ചക്കറി, ഇടവിളകൃഷികളിൽ വലിയ തോതിൽ ഉത്പാദനമുണ്ടാക്കിയ കുടുംബശ്രീ യൂണിറ്റുകൾ ഇതിൽ നിന്നും പിന്തിരിഞ്ഞതിനെ തുടർന്നാണ് കർഷക കൂട്ടായ്മകൾ കൈ മെയ് മറന്ന് രംഗത്തിറങ്ങിയത്. കുറ്റ്യാടി ഊരത്തെ വിശാലമായ വയലിൽ പ്രത്യേകയിനം നെൽവിത്ത് പാകി കൃഷി ചെയ്ത വിളകൊയ്തെടുത്തിരുന്നു.