പുൽപ്പള്ളി: ഇരുകാലുകളും തളർന്ന 55കാരി ചകിത്സയ്ക്ക് സഹായം തേടുന്നു. ഇരുളം ചീയമ്പം ചെട്ടിപാമ്പ്രയിൽ മംഗലത്ത് സൈനബയുടെ ഭർത്താവ് മരിച്ചിട്ട് വർഷങ്ങളായി. മക്കളില്ല. 13 വർഷം മുമ്പ് ആമവാതം ബാധിച്ചതോടെയാണ് സൈനബയുടെ ജീവിതത്തിലേക്ക് ദുരിതങ്ങൾ കടന്നുവന്നത്. രണ്ടര വർഷമായി ഒരടി പോലും നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മൂന്ന് സെന്റ് സ്ഥലത്ത് പഞ്ചായത്ത് നിർമ്മിച്ച് നൽകിയ വീട്ടിലാണ് താമസം. മാറി താമസിക്കുന്ന സഹോദരൻ അഷ്റഫും കുടുംബവും ആവുന്ന സഹായങ്ങൾ ചെയ്യുന്നുണ്ട്. കാൽമുട്ടിലെ ചിരട്ട മാറ്റിവെക്കൽ ശാസ്ത്രക്രിയയാണ് പരിഹാരം. ഇതിനുള്ള ഉപകരണങ്ങൾക്ക് മാത്രം അഞ്ച് ലക്ഷത്തോളം രൂപ ചിലവ് വരും. ശസ്ത്രക്രിയ്ക്കുള്ള തുക കണ്ടെത്താൻ സുമനസുകൾ കനിയണമെന്ന് അവർ അഭ്യർത്ഥിക്കുന്നു. ഇതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നുണ്ട്. കേരളാ ഗ്രാമീൺ ബാങ്കിന്റെ ഇരുളം ശാഖയിൽ 40246100200939 (ഐഎഫ്എസ്‌സി കോഡ് KLGB0040246) നമ്പർ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഗൂഗിൾപേ നമ്പർ: 9961230229.