venugopal
വേണുഗോപാൽ

വടകര: പ്രശസ്ത ഫോട്ടോഗ്രാഫർ കൊയിലാണ്ടി വിയ്യൂർ കീഴലത്ത് വേണുഗോപാൽ (78) നാരായണ നഗരം കുറ്റിയിൽ നിര്യാതനായി.

എംപീസ് സ്റ്റുഡിയോവിന്റെ അമരക്കാരനായിരുന്നു. ആദ്യകാലത്ത് സിനിമ മേഖലയിലും പ്രവർത്തിച്ച ഇദ്ദേഹം പിന്നീട് സൗദി അറേബ്യയിലും സേവനമനുഷ്ഠിച്ചിരുന്നു.

അറിയപ്പെടുന്ന ചെസ്സ് കളിക്കാരനായിരുന്നു. പല തവണ ജില്ലാ ചാമ്പ്യനായി. ദേശീയ മത്സരങ്ങളിൽ പങ്കെടുത്തുട്ടുമുണ്ട്.

വടകരയിലെ മുൻ സോഷ്യലിസ്റ്റ് നേതാവ് കുറ്റിയിൽ നാരായണന്റെ മകൾ സുജാതയാണ് ഭാര്യ. മക്കൾ: ജൂണൊ, സൂണോ, ജൂണ, ത്രീണൊ. മരുമക്കൾ: വിജിഷ വിജയൻ, സോയ രാജ് (ദുബായ്), നിധി രഘുവരൻ (ദുബായ്), പി.പി. ദിവ്യശ്രീ (അസി.പ്രൊഫസർ, എം.സി.സി). സഹോദരങ്ങൾ: രാഘവൻ, മീര, രമ, ഗിരിജ, ശിവശങ്കരൻ (ബേബി), രാജീവൻ, പരേതരായ വനജ, വത്സകുമാർ, പാർത്ഥൻ.

സഞ്ചയനം വെള്ളിയാഴ്ച.