anumodnam

വടകര: അപകടമേഖലകളിൽ രക്ഷകനായെത്തുന്ന ശോഭൻ മുരാടിനെ വടകര ടൗൺ വാട്സപ്പ് കൂട്ടായ്മയുടെ നേതൃതത്തിൽ അനുമോദിച്ചു. ചെറുപ്രായം മുതൽ തന്നെ മുരാടും പരിസരങ്ങളിലും സംഭവിച്ചുകൊണ്ടിരുന്ന വാഹന അപകടങ്ങളിൽ പെടുന്നവർക്ക് സഹായിയായി എത്തുക ശോഭന്റെ ശീലമായിരുന്നു. ധീരമായ ഈ നടപടിയിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ജീവൻ തിരിച്ചെടുക്കാൻ സാധ്യമായിട്ടുണ്ടെന്ന് അനുമോദന ചടങ്ങിൽ വ്യക്തമാക്കി. ചടങ്ങിൽ മോട്ടോർ എംപ്ലോയിസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.എ അമീർ അദ്ധ്യക്ഷത വഹിച്ചു. വടകര സർക്കിൾ ഇൻസ്പെക്ടർ കെ.കെ ബൈജു മൊമെന്റോ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ പ്രേമകുമാരി പൊന്നട അണിച്ചു. പി കെ ഫിറോസ് ഉപഹാരം നൽകി.രാജേഷ് കിണറ്റുംകര കെ ഷാജി വിനിഷ് ടി ടി, നിശാത് എൻ കെ എന്നിവർ സംസാരിച്ചു.