madrasa
മദ്രസ അദ്ധ്യാപക ക്ഷേമനിധി

കോഴിക്കോട്: കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡിലെ അംഗത്വം വർദ്ധിപ്പിക്കുന്നതിനായി മേയിൽ അംഗത്വ കാമ്പയിൻ സംഘടിപ്പിക്കും. നിലവിൽ ക്ഷേമനിധിയിൽ 26,000 പേരാണ് അംഗങ്ങളായുള്ളത്. ഈ വർഷത്തോടെ അംഗസംഖ്യ അര ലക്ഷത്തിലേക്ക് എത്തിക്കുന്നതിനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മാർച്ചിൽ ജില്ലാ ആസ്ഥാനങ്ങളിൽ വിവിധ മദ്രസ ബോർഡ് ജില്ലാ / റേഞ്ച് ഭാരവാഹികളുടെയും മാനേജ്മെൻ്റ് അസോസിയേഷൻ പ്രതിനിധികളുടെയും യോഗം വിളിച്ചുചേർക്കും.
മദ്രസ അദ്ധ്യാപക ക്ഷേമനിധി ഓഫീസിൽ ചേർന്ന യോഗത്തിൽ ഉപസമിതി ചെയർമാൻ ഉമ്മർ ഫൈസി മുക്കം അദ്ധ്യക്ഷത വഹിച്ചു. പി.കെ.മുഹമ്മദ് ഹാജി, ഇ.യാക്കൂബ് ഫൈസി, ഹാരിസ് ബാഫഖി തങ്ങൾ, ഒ.പി.ഐ.കോയ, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ പി.എം.ഹമീദ് എന്നിവർ സംസാരിച്ചു.